പോലീസിന് നേരെ ആക്രമണം; കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍

ഞായറാഴ്ച രാത്രി 12.30-ഓടെ ഉപ്പള ഹിദായത്ത് നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന ദിവസം രണ്ടാം പ്രതി അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇരിക്കുകയായിരുന്നു പ്രതികള്‍. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ഒരു ബൈക്ക് ഒരു മാസം മുമ്പ് പോലീസ് കസ്റ്റഡിലെടുത്തിരുന്നു. ഈ വാഹനത്തിന് അവകാശം പറഞ്ഞ് ആരും സ്റ്റേഷനിലെത്തിയിരുന്നില്ല. മണല്‍ കടത്തിന് എസ്കോര്‍ട്ട് പോകുന്ന വണ്ടിയാണിതെന്നാണ് പോലീസ് പറഞ്ഞത്.

സംഭവസ്ഥലത്ത് മാഫിയാസംഘങ്ങളുടെ വിളയാട്ടം ശക്തമായതോടെ രാത്രി 11-ന് ശേഷം ഹോട്ടലുകളും തട്ടുകടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതുവഴി പട്രോളിംഗിന് വന്ന പോലീസുകാർ, കട അടഞ്ഞുകിടന്നിട്ടും എന്തിനാണ് ഇവിടെയിരിക്കുന്നതെന്ന് ചോദിച്ചത് വാക്കുതര്‍ക്കത്തിലേക്കും തുടർന്ന് കൈയാങ്കളിയിലേക്കും എത്തുകയായിരുന്നു.