കൊല്ലം : ഷാർജയിൽ കൊല്ലം ചവറ സ്വദേശിയായ അതുല്യ എന്ന 30കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ഭർത്താവ് സതീഷ് രംഗത്തെത്തി. അതുല്യക്ക് ജോലിക്ക് വേണ്ട സഹായങ്ങൾ ചെയ്തിരുന്നുവെന്നും, പുറത്ത്പോയി വന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നും ഇയാൾ പറഞ്ഞു. (Athulya's death case)
പണവും ക്രെഡിറ്റ് കാർഡും നൽകിയെന്നും വാഹനം ഏർപ്പാടാക്കിയെന്നും സതീഷ് കൂട്ടിച്ചേർത്തു. വാരാന്ത്യത്തിൽ മാത്രമാണ് താൻ മദ്യപിക്കാറുള്ളതെന്നും, കഴിഞ്ഞ ദിവസം സുഹൃത്ത് വിളിച്ച് താൻ പുറത്തുപോയപ്പോൾ അതുല്യ വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞെന്നും താൻ ഉടൻ തന്നെ വീട്ടിൽ എത്തിയെന്നും അയാൾ കൂട്ടിച്ചേർത്തു. ഡോർ തുറക്കാവുന്ന നിലയിൽ ആയിരുന്നുവെന്നും, തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നും, കാൽ മടങ്ങിയ നിലയിൽ ആയിരുന്നുവന്നും പറഞ്ഞ സതീഷ്, 999വിളിച്ചുവെന്നും പോലീസെത്തി മരണം സ്ഥിരീകരിച്ചുവെന്നും വ്യക്തമാക്കി. താൻ അവരെ ഉപദ്രവിച്ചിരുന്നുവെന്നും, എന്നാൽ തന്നെ വിട്ടു പോകാനായിരുന്നുവെങ്കിൽ പോകാമായിരുന്നുവെന്നും പറഞ്ഞ സതീഷ്, ഇത് ദുബായ് ആണെന്നും കൂട്ടിച്ചേർത്തു.
ബെഡ് മാറിക്കിടക്കുന്നതും മുറിയിൽ കത്തിയും മാസ്കും കണ്ടെത്തിയതും, അതുല്യയുടെ കയ്യിലെ ബട്ടൻസും സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്നും, താനും ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും സതീഷ് കൂട്ടിച്ചേർത്തു. ക്യാമറ പരിശോധിക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇയാൾക്കെതിരെ യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.