Times Kerala

 

ആസ്റ്റർ ന്യൂട്രിക്കോൺ 2023 സംഘടിപ്പിച്ചു

 
  ആസ്റ്റർ ന്യൂട്രിക്കോൺ 2023 സംഘടിപ്പിച്ചു
 

കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ആസ്റ്റർ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റേറ്റിക്സ് വിഭാഗത്തിന്റെയും ഇന്ത്യൻ അസോസിയേഷൻ ഫോർ പാരന്ററൽ ആന്റ് എന്ററൽ ന്യൂട്രീഷന്റെ (ഐ.എ.പി.ഇ.എൻ) ജി.ഐ കോർ ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ആസ്റ്റർ ന്യൂട്രിക്കോൺ 2023 സംഘടിപ്പിച്ചു. കൊച്ചി ആബാദ് പ്ലാസയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ അഫയേഴ്സ് വിഭാഗം ഡയറക്ടർ ഡോ. ടി.ആർ ജോൺ നിർവഹിച്ചു.

മെഡിക്കൽ, ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ തകരാറുകളും പോഷകാഹാര ഭക്ഷണക്രമവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾ എന്ന വിഷയത്തിലായിരുന്നു ആസ്റ്റർ ന്യൂട്രിക്കോൺ സംഘടിപ്പിച്ചത്. നവംബർ 17, 18 തീയതികളിൽ നടന്ന ആസ്റ്റർ ന്യൂട്രിക്കോണിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, നഴ്സുമാർ, ഡയറ്റീഷ്യന്മാർ തുടങ്ങി 200-ഓളം പ്രതിനിധികൾ പങ്കെടുത്തു. ന്യൂട്രീഷൻ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിവിധ ക്ലാസുകൾക്ക് പ്രമുഖർ നേതൃത്വം നൽകി.

ആസ്റ്റർ ന്യൂട്രിക്കോണിന്റെ ഉദ്ഘാടന ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റിയിലെ മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ഇസ്മായിൽ സിയാദ്, ഡോ. ജി.എൻ രമേഷ്, ബെംഗളൂരു  ആസ്റ്റർ  സി.എം.ഐ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. നരേഷ് ബട്ട്, ഐ.എ.പി.ഇ.എൻ പ്രസിഡൻറ് ഡോ. പി.സി വിനയകുമാർ, ജി.ഐ. കോർ ഗ്രൂപ്പ് ചെയർപേഴ്സൻ ഡോ. ബിജു പൊറ്റക്കാട്ട്, കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് വിഭാഗം ചീഫ് ഹെഡ് ധന്യ ശ്യാമളൻ, ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റേറ്റിക്സ് വിഭാഗം മേധാവി സൂസൻ ഇട്ടി, ഐ.എ.പി.ഇ.എൻ) ജി.ഐ കോർ ഗ്രൂപ്പ് വൈസ് പ്രസിഡന്റും ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ ക്ലിനിക്കിൽ ഡയറ്റീഷ്യനുമായ ശിവശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story