വയോജന പകല്‍ പരിപാലന കേന്ദ്രത്തില്‍ സഹായിയുടെ ഒഴിവ്
May 26, 2023, 11:59 IST

പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി വയോജന പകല്‍ പരിപാലന കേന്ദ്രത്തിലേക്കും, വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരി വയോജന പകല്‍ പരിപാലന കേന്ദ്രത്തിലേക്കും, കോടോം ബേളൂര്‍ പഞ്ചായത്തിലെ നേരംകാണാത്തടുക്കം വയോജന പകല്‍ പരിപാലന കേന്ദ്രത്തിലേക്കും, ഹോണറേറിയം അടിസ്ഥാനത്തില്‍ താത്ക്കാലികമായി സഹായിയെ (കെയര്‍ ഗിവര്‍) നിയമിക്കുന്നു. അപേക്ഷകര്‍ 18നും 45 വയസ്സിനും ഇടയില്‍ പ്രായമുളളവര്‍ ആയിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. ഈ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരും സേവന താത്പര്യവുമുളള അപേക്ഷകര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച ജൂണ്‍ 2ന് ഉച്ചയ്ക്ക് 2ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍ 9495908514.