Times Kerala

 വി​സി​റ്റി​ങ് വി​സ​യി​ലെ​ത്തി; ഏ​ജ​ന്റി​ന്റെ ത​ട്ടി​പ്പി​നി​ര​യാ​യി നി​ര​വ​ധി യു​വാ​ക്ക​ൾ

 
വി​സി​റ്റി​ങ് വി​സ​യി​ലെ​ത്തി; ഏ​ജ​ന്റി​ന്റെ ത​ട്ടി​പ്പി​നി​ര​യാ​യി നി​ര​വ​ധി യു​വാ​ക്ക​ൾ
 

മ​നാ​മ: ഏ​ജ​ന്റി​ന്റെ ത​ട്ടി​പ്പി​നി​ര​യാ​യി നി​ര​വ​ധി യു​വാ​ക്ക​ൾ. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സ്വദേശികളാണ് തട്ടിപ്പിനിരയായത്. ​ ഉ​ണ്ടാ​യി​രു​ന്ന ക​ച്ച​വ​ടം കോ​വി​ഡ് മൂ​ലം ത​ക​ർ​ന്ന് ഇ​നി​യെ​ന്തെ​ന്ന ചി​ന്ത​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് 30കാ​ര​നാ​യ മ​ല​യാ​ളി യു​വാ​വ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഏ​ജ​ന്റി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ജോ​ലി​ക്കു​ള്ള അ​ഭി​മു​ഖ​ത്തി​ൽ പ​​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ട്ട സ​ഹ ഉ​ദ്യോ​ഗാ​ർ​ഥി വ​ഴി​യാ​യി​രു​ന്നു ഈ ​പ​രി​ച​യ​പ്പെ​ട​ൽ. ബ​ഹ്റൈ​നി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്നും അ​ത് ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​നം. 

അ​വ​സ്ഥ മോ​ശ​മാ​യി​രു​ന്ന​തു​കൊ​ണ്ട് അ​ത് കേ​ട്ട​പ്പോ​ൾ മ​റ്റൊ​ന്നു​മാ​ലോ​ചി​ച്ചി​ല്ലെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. ഏ​ജ​ന്റ് ആ​വ​ശ്യ​പ്പെ​ട്ട ഒ​രു ല​ക്ഷം രൂ​പ പ​ല​വി​ധേ​ന സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി. വി​സി​റ്റി​ങ് വി​സ​യി​ൽ ബ​ഹ്റൈ​നി​ലെ​ത്തി​ച്ച ശേ​ഷം തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റ്റാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഇ​തി​നി​ടെ അ​ന്ന് അ​ഭി​മു​ഖ​ത്തി​ന് പ​രി​ച​യ​​പ്പെ​ട്ട ആ​ളു​ക​ളി​ൽ പ​ല​രി​ൽ​നി​ന്നും ഈ ​ഏ​ജ​ന്റ് പ​ണം വാ​ങ്ങി​യ​താ​യി അ​റി​ഞ്ഞു.   എ​യ​ർ​പോ​ർ​ട്ടി​ൽ വ​രു​മ്പോ​ൾ 360 ദീ​നാ​ർ ക​രു​ത​ൽ പ​ണ​മാ​യി കാ​ണി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ത് ക​രു​ത​ണ​മെ​ന്നും പ​റ​ഞ്ഞു. ക​രു​ത​ൽ പ​ണം ഏ​ജ​ന്റ് വാ​ങ്ങു​ക​യും ര​ണ്ടു ദി​വ​സ​ത്തി​ന​കം തി​രി​കെ ഇ​ട്ടു​കൊ​ടു​ക്കാ​​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. ര​ണ്ടു ദി​വ​സ​മെ​ന്ന​ത് ആ​ഴ്ച​ക​ളാ​കു​ക​യും ജോ​ലി​യൊ​ന്നും ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ യു​വാ​ക്ക​ൾ കാ​ര്യ​മ​ന്വേ​ഷി​ച്ചു. അ​പ്പോ​ൾ ഭീ​ഷ​ണി​യാ​യി​രു​ന്നു മ​റു​പ​ടി. ഏ​ജ​ന്റ് ഫോ​ൺ പോ​ലു​മെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ മു​റി വാ​ട​ക കൊ​ടു​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മാ​ർ​ഗ​മി​ല്ലാ​തെ വ​ല​ഞ്ഞ യു​വാ​ക്ക​ളെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് ടി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു​ന​ൽ​കി നാ​ട്ടി​ലേ​ക്ക​യ​ക്കു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​ന്റെ വി​വ​ര​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.  
 

Related Topics

Share this story