30 ലിറ്റർ വാറ്റ് ചാരായവുമായി പിടിയിൽ
Sep 9, 2023, 18:56 IST

എടക്കര: വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വാറ്റ് ചാരായവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മരുത മഞ്ചക്കോട് പള്ളിഅയ്യത്ത് സാമുവൽ എന്ന ബാബുവിനെയാണ് (61) നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.എൻ. മനോജ് കുമാർ അറസ്റ്റ് ചെയ്തത്. വഴിക്കടവ്, മരുത മേഖലകളിൽ വാറ്റുചാരായ നിർമാണം സജീവമാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു. റേഞ്ചിലെ പ്രിവന്റിവ് ഓഫിസർമാരായ എം. ഹരികൃഷ്ണൻ, റെജി തോമസ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാകേഷ് ചന്ദ്രൻ, സി. സജ്ന, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിഷിധന നടത്തി പ്രതിയെ പിടികൂടിയത്. .