അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ

തേനി: ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ എത്തി. നിലവിൽ പാർപ്പിച്ചിട്ടുള്ള വനമേഖലയിൽ നിന്ന് മാറി, തമിഴ്നാട് കുതിരവട്ടി പ്രദേശത്തെ മഞ്ചോല എസ്റ്റേറ്റ് ഭാഗത്താണ് അരിക്കൊമ്പൻ എത്തിയത്. കേരളത്തിൽ നിന്ന് പിടികൂടി തമിഴ്നാട് വനമേഖലയിൽ എത്തിച്ച ശേഷം തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ മാറിയുള്ള പ്രദേശത്താണ് അരിക്കൊമ്പൻ എത്തിയത്. നിരവധി തൊഴിലാളികൾ വസിക്കുന്ന മേഖലയാണ് ഇത്.

ഞായറാഴ്ച രാത്രി മാത്രം അരിക്കൊമ്പൻ സഞ്ചരിച്ചത് 10 കിലോമീറ്റർ ആണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കൊമ്പൻ കേരളത്തിലേക്ക് വരാൻ സാധ്യതയില്ലെന്നും കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമാണെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.