Times Kerala

 ആര്‍ദ്രം മിഷന്‍; പാലക്കാട് ജില്ലയില്‍ 79 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി

 
 ആര്‍ദ്രം മിഷന്‍; പാലക്കാട് ജില്ലയില്‍ 79 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി
 ജില്ലയില്‍ ആര്‍ദ്രം മിഷനിലൂടെ മൂന്ന് ഘട്ടത്തിലായി 79 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഇതില്‍ 66 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായും ബാക്കിയുള്ളവ പുരോഗമിക്കുകയാണെന്നും മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. സെലിന്‍ പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി 14 കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ഇതില്‍ ആറെണ്ണം പൂര്‍ത്തിയായി. ആരോഗ്യ മേഖലയില്‍ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ആര്‍ദ്രം. പൊതുജനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആരോഗ്യ മിഷന് കീഴില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങളുമായാണ് ഉയര്‍ത്തുന്നത്. ആര്‍ദ്രം മിഷന്റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാം ഘട്ടത്തില്‍ 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്.

Related Topics

Share this story