വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം
Sep 19, 2023, 16:04 IST

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത വായ്പ 4,00,000-വരെ ഉദ്യോഗസ്ഥ ജാമ്യത്തിൽ മാത്രം. സ്വയം തൊഴിൽ 50,000 മുതൽ 25,00,000വരെ, വിദ്യാഭ്യാസം, സ്വയംതൊഴിലിനുള്ള വാഹന വായ്പ 10,00,000-വരെ പെൺകുട്ടികളുടെ വിവാഹം 350,000 - വരെ തുടങ്ങിയ വായ്പാ പദ്ധതികളിലേയ്ക്ക് ജാമ്യ വ്യവസ്ഥയിലും, അംഗീകൃത കുടുംബശ്രീ യൂണിറ്റുകൾക്ക് 5,00,000/-വരെ ജാമ്യ രഹിത വ്യവസ്ഥയിലും എറണാകുളം ജില്ലയിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ വൈറ്റിലയിൽ പ്രവർത്തിക്കുന്ന ജില്ലാ
കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0484 2302663, 9400068507
കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0484 2302663, 9400068507