Times Kerala

 സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം

 
ക്ഷേ​മ പെ​ൻ​ഷ​ൻ വെള്ളിയാഴ്ച മു​ത​ൽ
 സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുളള വിധവകളായ സത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് ഒറ്റതവണ സഹായമായി 30000/- (മുപ്പതിനായിരം) രൂപാ അനുവദിക്കുന്ന  സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാം . ഒരോ ജില്ലയിൽ നിന്നും പ്രതിവർഷം 10 പേർക്കാണ് തുക അനുവദിക്കുന്നത്. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ online അപേക്ഷയും നിർദ്ദേശങ്ങളും യൂസർമാന്വലും ലഭ്യമാണ്.
തദ്ദേശ സ്വയഭരണം സ്ഥാപനം വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുളള വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല.
 ഗുണഭോക്താവിന്റെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ( ബി പി എൽ മുൻഗണന വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന). 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾക്ക് മുൻഗണന.
ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ്.ഓൺലൈൻ വെബ് സൈറ്റ് വഴി അപേക്ഷ ഡിസംബർ 15 വരെ സ്വീകരിക്കുന്നതാണ്. വിശദ വിവരങ്ങൾ ബ്ളോക്ക് തലത്തിലുള്ള ഐസി സി എസ് ഓഫീസ്/അങ്കണവാടി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്.

Related Topics

Share this story