ഗ്ലൂക്കോമീറ്റർ അഡീഷണൽ സ്ട്രിപ്പിന് അപേക്ഷിക്കാം
Nov 21, 2023, 12:52 IST

സാമൂഹ്യ നീതി ഓഫീസ് വഴി മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രമേഹരോഗികളായ വയോജനങ്ങൾക്ക് അഡീഷണൽ സ്ട്രിപ്പ് ആവശ്യമുണ്ടെങ്കിൽ സുനീതി പോർട്ടൽ suneethi.sjd.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. സുനീതി പോർട്ടലിൽ പുതിയ രജിസ്ട്രേഷൻ നടത്തി അഡീഷണൽ സ്ട്രിപ്പിനായുള്ള അപേക്ഷ നൽകാം.
ഫോൺ : 0484 2425377