മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
Sep 10, 2023, 23:10 IST

അറുപത് വയസ്സ് കഴിഞ്ഞവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരുമായ ഇടുക്കി ജില്ലയിലെ മുതിര്‍ന്ന വ്യക്തികള്‍ക്ക് കൃത്രിമ ദന്തനിര വെക്കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തെ മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരും 60 വയസ്സ് തികഞ്ഞവരുമായ പല്ലുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുമുളളവര്‍, കൃത്രിമ പല്ലുകള്‍ വെക്കുന്നതിന് അനുയോജ്യമെന്ന് ഡെന്റിസ്റ്റ് നിശ്ചിത ഫോറത്തില്‍ സാക്ഷ്യപ്പെടുത്തിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഭാഗികമായി മാത്രം പല്ലുകള്‍ മാറ്റി വെയ്ക്കുന്നതിന് പദ്ധതിയുടെ ആനുകുല്യം ലഭിക്കില്ല, അപേക്ഷകള്‍ സാമുഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ (www suneethi.sjd.kerala.gov.in) ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-228160