Times Kerala

 ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 
93 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ
 ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2023-2024 സാമ്പത്തികവർഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാന / കേന്ദ്ര സർക്കാറിൽ നിന്നും ഒരു വിധത്തിലുളള സ്കോളർഷിപ്പും ലഭിക്കാത്ത ഒന്ന് മുതൽ പ്ലസ് ടു  വരെയുള്ള വിദ്യാർത്ഥികൾക്കും ഡിഗ്രി/പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 25 ന് മുൻപ് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

Related Topics

Share this story