Times Kerala

 എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 
എല്‍.ബി.എസ്സില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
 എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ, തിരുവനന്തപുരം കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിച്ച  തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുക്കിയ സിലബസ് പ്രകാരമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്‌റ്റ് വെയർ) – ഡി.സി.എ(എസ്) കോഴ്‌സിന്റെ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡിസിഎ കോഴ്സിനും പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡി.സി.എ(എസ്) കോഴ്സിനും ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സി.എ കോഴ്സിനും ചേരാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23.  കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in  സന്ദർശിക്കുക. കൂടാതെ 0471-2560333  എന്ന നമ്പറിലും ബന്ധപ്പെടാം.

Related Topics

Share this story