അസ്ഥിരോഗ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം: ഗവേഷണ പ്രബന്ധത്തിന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം | Apollo Hospital

ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESICON 2025)-ലാണ് 'മികച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ്' ഡോ. പ്രിൻസ് ഷാനവാസ് ഖാൻ സ്വന്തമാക്കിയത്
Apollo
Published on

കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം. ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESICON 2025)-ലാണ് 'മികച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ്' ഡോ. പ്രിൻസ് ഷാനവാസ് ഖാൻ സ്വന്തമാക്കിയത്. (Apollo Hospital)

"സിടി സ്കാൻ ഉപയോഗിച്ച് തോൾ എല്ലുകളിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis) കണ്ടെത്തുന്നതിനായുള്ള സാങ്കേതികത: മെച്ചപ്പെട്ട റൊട്ടേറ്റർ കഫ് റിപ്പയർ ഫലപ്രാപ്തി" എന്ന വിഷയത്തിലുള്ള നവീന ഗവേഷണത്തിനാണ് ഡോ. പ്രിൻസ് ഈ ബഹുമതി നേടിയത്. വയോജനങ്ങളിൽ സാധാരണയായി കാണന്ന ഓസ്റ്റിയോപൊറോസിസ് എന്ന അസ്ഥിരോഗം പതിവായി ഹിപ്പ്, സ്‌പൈൻ തുടങ്ങിയ ഭാരം വഹിക്കുന്ന അസ്ഥികളിലാണ് കാണപ്പെടാറുള്ളത്, ഇത് ഡ്യുവൽ-എനർജി എക്സ്-റേ അബ്സോർപ്റ്റിയോമെട്രി സ്കാൻ (DEXA) മുഖാന്തിരമാണ് വിലയിരുത്താറ്.

എന്നാൽ തോളിലെ ഓസ്റ്റിയോപൊറോസിസ് വിലയിരുത്താനായി കൂടുതൽ കൃത്യവും പ്രത്യേകതയുമുള്ള പരിശോധനാ രീതിയുടെ അഭാവം ഈ ഗവേഷണം പരിഹരിച്ചിരിക്കുന്നു. ഈ കണ്ടെത്തൽ ഭാവിയിൽ തോളിലെ അസ്ഥിക്ഷയം കണ്ടെത്താനും അതിനനുസരിച്ചുള്ള ചികിത്സയും നിയന്ത്രണ രീതികളും മെച്ചപ്പെടുത്താനും വഴിയൊരുക്കും.

"ക്ലിനിക്കൽ ഉത്തരവാദിത്തങ്ങൾക്കിടയിലും ഗവേഷണത്തിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഡോക്ടറുടെ കഴിവ് മികച്ച സമയപരിപാലനത്തിന്റെയും അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും തെളിവാണ്. ഈ നേട്ടം അസ്ഥിരോഗ ഗവേഷണ മേഖലയിലെ പ്രമുഖ ഗവേഷകനെന്ന നിലയിലുള്ള ഡോ. പ്രിൻസിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. അദ്ദേഹത്തിന്റെ തുടർന്നുള്ള സംഭാവനകൾ സഹപ്രവർത്തകർക്കും ചികിത്സാ ലോകത്തിനും പ്രചോദനമാവുമെന്നും പ്രതീക്ഷിക്കുന്നവെന്ന്" അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ സിഇഒ ഡോ. ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com