Times Kerala

ജ്വല്ലറിയിൽ വീണ്ടും മോഷണശ്രമം; 25 വർഷത്തിനിടെ ഏഴാം തവണ

 
ജ്വല്ലറിയിൽ വീണ്ടും മോഷണശ്രമം; 25 വർഷത്തിനിടെ ഏഴാം തവണ

ചെ​ങ്ങ​മ​നാ​ട്: ജ്വ​ല്ല​റി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ മോ​ഷ​ണ​ശ്ര​മം. ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ ശ്ര​മി​ച്ചി​ട്ടും ജ്വ​ല്ല​റി​ക്ക്​ അ​ക​ത്ത് ക​യ​റാ​നോ മോ​ഷ​ണം ന​ട​ത്താ​നോ സാധിച്ചില്ല. ചെ​ങ്ങ​മ​നാ​ട് മ​ഹി​മ ജ്വ​ല്ല​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്നാ​ണ്​ മോ​ഷ​ണ​​ശ്ര​മം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​നി​ടെ ഏ​ഴാം ത​വ​ണ​യാ​ണ്​ ഈ ​ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12.45ഓ​ടെ​യാ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം സി.​സി ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ട​വ​ൽ​കൊ​ണ്ട് മു​ഖം​മ​റ​ച്ച മോ​ഷ്ടാ​വാ​ണ് ആ​ദ്യം ഷ​ട്ട​റി​ന​ടു​ത്തെ​ത്തു​ന്ന​ത്.

ബ​ൾ​ബ് പ്ര​കാ​ശി​ക്കു​ന്ന​തി​നാ​ൽ സ​ഹാ​യി​യെ കൂ​ട്ടാ​ൻ മ​ട​ങ്ങി. തു​ട​ർ​ന്ന് മു​ഖം മ​റ​ച്ച മ​റ്റൊ​രാ​ളും കൂ​ടി​യെ​ത്തി ബ​ൾ​ബ് നീ​ക്കി. അ​പ്പോ​ഴാ​ണ് കാ​മ​റ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. അ​തോ​ടെ മൂ​ന്നാ​മ​നും എ​ത്തി ക​ത്തി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച്​ ഇ​രു​വ​ശ​ത്തെ​യും കാ​മ​റ​ക​ൾ തി​രി​ച്ചു​വെ​ച്ചു. ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്നെ​ങ്കി​ലും സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​ന്‍റെ മു​റി​യി​ൽ ക​ട​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഒ​ടു​വി​ൽ മോ​ഷ​ണ​ശ്ര​മം ഉ​പേ​ക്ഷി​ച്ച് സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. 15 വ​ർ​ഷ​മാ​യി ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന കു​മ്പി​ടി സ്വ​ദേ​ശി രാ​ജേ​ഷ് ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ പി​ൻ​ഭാ​ഗ​ത്തെ മു​റി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ഉ​ട​ൻ ഉ​ട​മ​യെ​യും മ​ക​നെ​യും വിവരം അറിയിക്കുകയായിരുന്നു.  ചെ​ങ്ങ​മ​നാ​ട് ഇ​ൻ​സ്​​പെ​ക്ട​ർ സോ​ണി മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ക​മ്പി​പ്പാ​ര​യും പി​ക്കാ​സും കു​റ്റി​ക്കാ​ട്ടി​ൽ ​നി​ന്ന് കണ്ടെടുത്തിട്ടുണ്ട്.  കാ​ല​ടി പി​രാ​രൂ​ർ സ്വ​ദേ​ശി ജോ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 1997ലാ​ണ് ജ്വ​ല്ല​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. തു​ട​ങ്ങി ര​ണ്ട്​ വ​ർ​ഷ​മാ​യ​പ്പോ​ഴാ​യി​രു​ന്നു ആ​ദ്യ മോ​ഷ​ണ​ശ്ര​മം.  

Related Topics

Share this story