കോൺവെൻറിലെ അഗതി മന്ദിരത്തിൽ അന്തേവാസി ഷോക്കേറ്റ് മരിച്ചു
May 25, 2023, 20:42 IST

പുനലൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കോൺവെൻറിലെ അഗതി മന്ദിരം അന്തേവാസിനി മരിച്ചു. പുനലൂർ മുസാവരികുന്ന് മദർ തെരേസ അഗതിമന്ദിരത്തിൽ വർഷങ്ങളായി താമസിക്കുന്ന തൊളിക്കോട് സ്വദേശിനി പി. പ്രഭ( 52) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതി ലൈൻ പൊട്ടികിടക്കുന്ന വിവരം അറിയാതെ ലൈനിൽ ചവിട്ടുകയും വൈദ്യുതാഘാത ഏൽക്കുകയുമായിരുന്നു. പുനലൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.