മദ്യലഹരിയിലെത്തിയ ആൾ കട അടിച്ചുതകർത്തു
Sep 7, 2023, 09:57 IST

നടുവണ്ണൂർ: മദ്യലഹരിയിൽ എത്തിയ ആൾ പലചരക്കുകട അടിച്ചുതകർത്തു. കാവുന്തറ പള്ളിയത്ത് കുനിയിലെ പുതിയേടത്ത് കുനിക്ക് സമീപമുള്ള മുറുകുറ്റി ബഷീറിന്റെ പലചരക്കുകടയാണ് അടിച്ചുതകർത്തത്. കടയിലെ ഭക്ഷ്യസാധനങ്ങൾ, ബേക്കറി ഭരണികൾ, ഗ്ലാസ് അലമാര, ഫർണിച്ചറുകൾ, സോഡ കുപ്പികൾ ഉൾപ്പെടെയുള്ള പാനീയങ്ങളും എറിഞ്ഞുതകർത്തു. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം നടന്നത്. സംഭവസമയത്ത് ബഷീറിന്റെ ഭാര്യ സുബൈദയും മകളുമാണ് കടയിലുണ്ടായിരുന്നത്. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.സംഭവത്തിന് പിന്നാലെ പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി ഏക്കാട്ടൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.