Times Kerala

ബസിടിച്ച്​ പരിക്കേറ്റ്​ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

 
ബസിടിച്ച്​ പരിക്കേറ്റ്​ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

പട്ടിക്കാട്​: സ്വകാര്യ ബസിടിച്ച്​ ഗുരുതര പരിക്കേറ്റ്​ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മണ്ണാർമല പച്ചീരി സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പരേതനായ കോപ്പയുടെ മകൻ കൃഷ്ണൻ എന്ന അപ്പുവാണ്​ (74) മരിച്ചത്​. വ്യാഴാഴ്ച വൈകീട്ട്​ 3.30ഓടെയായിരുന്നു​ അപകടം സംഭവിച്ചത്.

പട്ടിക്കാട്​ ചുങ്കത്ത്​ മേലാറ്റൂർ റോഡിലെ ക്ലനിക്കിന്​ മുന്നിൽ നിന്ന്​ റോഡ്​ മുറിച്ചുകടക്കവെ, എടത്തനാട്ടുകര ഭാഗത്തുനിന്ന്​ പെരിന്തൽമണ്ണ ഭാഗത്തേക്ക്​ പോവുകയായിരുന്ന സ്വകാര്യ ബസ്​ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക്​ തെറിച്ചുവീണ വയോധികനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 ഓടെ മരണം സംഭവിക്കുകയായിരുന്നു. 

മേലാറ്റൂർ പൊലീസ്​ ഇൻക്വസ്റ്റ്​ നടത്തിയ മൃതദേഹം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പോസ്റ്റ്​മോർട്ടത്തിന്​ ശേഷം വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അപകടത്തിനിടയാക്കിയ ബസ്​ മേലാറ്റൂർ പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Related Topics

Share this story