Times Kerala

 മദ്യപാനത്തിനിടെയുണ്ടായ തർക്കം; സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു

 
മദ്യപാനത്തിനിടെയുണ്ടായ തർക്കം; സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു
 മണ്ണഞ്ചേരി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടി ബിജു (48) ആണ് മരിച്ചത്. സുഹൃത്ത് കൊല്ലം കടയ്ക്കൽ സ്വദേശി മനോജ് കൃഷ്‌ണനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ഒരുമിച്ച് മദ്യപിക്കവേ തർക്കമുണ്ടാവുകയും തുടർന്ന് ബിജുവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. എറണാകുളത്ത് ഒരുമിച്ച് കൂലിപ്പണിക്ക് പോകുന്ന ഇവർ തിരികെയെത്തിയ ശേഷമാണ് മദ്യപിക്കുകയും തർക്കമുണ്ടാകുകയും ചെയ്തു. ബിജു താമസിക്കുന്ന വീടിന് സമീപമെത്തിയപ്പോൾ മനോജ് പത്തൽ ഉപയോഗിച്ച് തല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റു വീണ ബിജുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Topics

Share this story