ആശ്രിത നിയമന ഉത്തരവിൽ ഭേദഗതി
Nov 19, 2023, 11:29 IST

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ഉത്തരവിൽ ഭേദഗതി വരുത്തി. മരണമടഞ്ഞ ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവർ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്പോൾ, ജീവനക്കാരുടെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.