കാലടിയിൽ ആംബുലൻസ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം | Accident death

കാലടി മരോട്ടിച്ചുവട് വളാഞ്ചേരി വീട്ടിൽ എസ്താപ്പാനു (69) ആണ് മരണപ്പെട്ടത്.
accident death
Updated on

എറണാകുളം : വിദഗ്ധ ചികിത്സ തേടിപ്പോയ രോഗി ആംബുലൻസ് മറിഞ്ഞ് മരിച്ചു. കാലടി മരോട്ടിച്ചുവട് വളാഞ്ചേരി വീട്ടിൽ എസ്താപ്പാനു (69) ആണ് മരണപ്പെട്ടത്. തിങ്കൾ പുലർച്ചേ മുന്നോടെ നാഷ്ണൽ ഹൈവേയിൽ ആലുവ പുളിഞ്ചോടിന് സമീപമായിരുന്നു അപകടം ഉണ്ടായത്.

ന്യൂമോണിയ ബാധിച്ച് ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസം മുമ്പാണ് എസ്തപ്പാനുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സക്ക്‌ അങ്കമാലിയിൽ നിന്നും എറണാകുളം മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ പോകുമ്പോഴാഴായിരുന്നു അപകടം.

തിങ്കൾ രാതി 1.30 ഓടെ ആലുവ പുളിഞ്ചോടിന് സമീപം ടാങ്കർ ലോറിയിൽ തട്ടി അംബുലൻസ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എസ്തപ്പനു മരിച്ചു. മകൾ പ്രീതിക്ക് തലക്ക് പരിക്കേറ്റു.

Related Stories

No stories found.
Times Kerala
timeskerala.com