Times Kerala

ആലുവ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ് 
 

 
ആലുവ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

ആലുവ: ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മെഡിക്കല്‍ കോളേജിലെത്തി സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്. സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കിയെന്ന് മന്ത്രി അറിയിച്ചു. 

കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പ് വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ശിശുക്ഷേമ സമിതിയുമായുള്ള ആലോചനയ്ക്ക് ശേഷം നടപ്പിലാക്കും. പെണ്‍കുട്ടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു.

Related Topics

Share this story