ആലുവയിൽ ഇടത് സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു
Nov 19, 2023, 15:53 IST

കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ഷെൽന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
അര്‍ബുദ ബാധിതയായ ഷെല്‍ന ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വര്‍ സാദത്തിനെതിരേ മത്സരിച്ചിട്ടുണ്ട്.
