രാഷ്ട്രീയപാർട്ടി നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണം; തെളിവുകൾ ചോദിച്ച് ഹൈക്കോടതി
Sep 11, 2023, 14:03 IST

സ്വകാര്യ കമ്പനിയിൽ നിന്നും രാഷ്ട്രീയ പാർട്ടി നേതാക്കൾ പണം കൈപ്പറ്റിയെന്ന ആരോപണത്തിന് തെളിവുകൾ ഉണ്ടോ എന്ന് ഹൈക്കോടതി ആരാഞ്ഞു. വിജിലൻസ് കോടതി ഉത്തരവിലും തെളിവുകൾ ഇല്ലെന്നാണല്ലോ എന്ന് ചോദിച്ച കോടതി എന്ത് നിയമവിരുദ്ധമായ നേട്ടമാണ് എതിര്കക്ഷികൾക്ക് ലഭിച്ചത് എന്ന് പറയണമെന്നും കോടതി വ്യക്തമാക്കി.

ആരോപണം സാധൂകരിക്കുന്നതിനുള്ള തെളിവുകൾ ഉണ്ടോ എന്നും ഡൊണേഷൻ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നതല്ലേയെന്നും ഹൈകോടതി ആരാഞ്ഞു. നിയമവിരുദ്ധമായി എന്ത് നേട്ടം ഉണ്ടാക്കിയെന്ന് പറയണമെന്ന് കോടതി അറിയിച്ചു. പണം കൈപ്പറ്റിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വീണ്ടും മറ്റന്നാൾ പരിഗണിക്കും.