Times Kerala

 കേരളത്തിലെ അമ്മമാരെല്ലാം നിരാശയിൽ, വധശിക്ഷ ഉറപ്പാക്കാൻ അപ്പീൽ പോകണം: കെ സുധാകരൻ 

 
 കേരളത്തിലെ അമ്മമാരെല്ലാം നിരാശയിൽ, വധശിക്ഷ ഉറപ്പാക്കാൻ അപ്പീൽ പോകണം: കെ സുധാകരൻ 

തിരുവനന്തപുരം: ഉത്ര വധക്കേസിലെ കോടതി വിധിക്കെതിരെ സർക്കാ‍ർ അപ്പീൽ പോകണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ ആവശ്യപ്പെട്ടു. തെറ്റിന് ആനുപാതികമായ ശിക്ഷ ഉണ്ടായില്ല എന്നത് ഖേദകരമാണെന്നും, പ്രതിക്ക് തൂക്കുകയർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരെല്ലാം നിരാശരാണെന്നും ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കുന്ന വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ആ വികാരം ഉൾക്കൊള്ളാൻ മുഖ്യമന്ത്രിയും സർക്കാർ തയ്യാറാകണം. നിഷ്ഠൂരമായ കൊലപാതകം നടത്തിയ പ്രതി നികുതിപ്പണത്തിന്റെ ആനുകൂല്യം പറ്റി ജയിലിലാണെങ്കിലും ജീവിക്കുന്നൂ എന്നത് നമ്മുടെ സാമൂഹ്യവ്യവസ്ഥ നേരിടുന്ന വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഉ​ത്ര വ​ധ​ക്കേ​സി​ല്‍ പ്ര​തി സൂരജിന് ഇരട്ട ജീവപര്യന്തം കോടതി വിധിച്ചത്.  കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കോടതി കണ്ടെത്തിയിരുന്നു. കൊ​ല്ലം അ​ഡീ​ഷ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എ. ​മ​നോ​ജാ​ണ് ശി​ക്ഷ വിധിച്ചത്. വിധി പ്രസ്താവം തുടരുകയാണ്. ഗൂ​ഢാ​ലോ​ച​ന​യോ​ടെ​യു​ള്ള കൊ​ല​പാ​ത​കം (302), ന​ര​ഹ​ത്യാ​ശ്ര​മം (307), ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം (326), വ​നം-​വ​ന്യ​ജീ​വി ആ​ക്ട് (115) എ​ന്നി​ കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്.സം​സ്ഥാ​ന​ത്ത് പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ദ്യ​കേ​സാ​ണി​ത്. പാ​മ്പി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ഡ​മ്മി പ​രീ​ക്ഷ​ണ​വും അ​ട​ക്ക​മു​ള്ള ശാ ​സ്ത്രീ​യ തെ​ളി​വു​ക​ൾ കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.2020 മേ​യ് ഏ​ഴി​ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​ഞ്ച​ല്‍ ഏ​റം സ്വ​ദേ​ശി​നി​യാ​യ ഉ​ത്ര​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി യി​ല്‍ മൂ​ര്‍​ഖ​ന്‍​പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story