കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്തും ജാഗ്രതാ നിർദേശം

കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പനിയും അപസ്മാര ലക്ഷണങ്ങളുമുള്ള ഒരാൾ മഞ്ചേരിയിൽ നിരീക്ഷണത്തിലാണ്. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്തവർ നിരീക്ഷണത്തിലാണ്. ഇയാളുടെ ശരീരസ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് അതിനിടെ, നിപ ബാധിതരുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് പനി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ച 47കാരന്റെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. ആഗസ്ത് 22ന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയ അദ്ദേഹം ആഗസ്റ്റ് 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരിച്ചു. നിപ ബാധിച്ച് ആദ്യം മരിച്ചയാളാണ് ഇയാളുടെ സമ്പർക്ക പട്ടികയിൽ 371 പേർ. 11ന് മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 201 പേരാണുള്ളത്. ചികിത്സയിലുള്ള 9 വയസ്സുകാരന്റെ കോൺടാക്റ്റ് ലിസ്റ്റിൽ 50 പേരുണ്ട്.