Times Kerala

ആകാശ് തില്ലങ്കേരിയുടെ നിയമലംഘനം: സുലൈമാനെതിരെ 9 കുറ്റങ്ങൾ, 45,500 രൂപ പിഴ

 
നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; പരാതിയുമായി യൂത്ത് കോൺഗ്രസ്

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി നടത്തിയ നിയമവിരുദ്ധ സവാരിക്ക്  എതിരെ മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾക്കെതിരെ 9 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ സുലൈമാനെതിരെ 45,500 രൂപ പിഴയും ചുമത്തി.

ആകാശ് തില്ലങ്കേരി കഴിഞ്ഞ ദിവസം ഓടിച്ച വാഹനത്തിന്റെ ഉടമയാണ് സുലൈമാൻ. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്.

ആകാശ് തില്ലങ്കേരിയുടെ ഡ്രൈവിംഗ് ലൈസൻസ് കിട്ടാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ചുമത്തിയത്. നേരത്തെ, ലൈസൻസ് വിവരങ്ങൾ കണ്ണൂർ ആർടിഒയിൽ നിന്ന് എ ആശ്യപെട്ടിരുന്നു. ആകാശിൻ്റെ ലൈസൻസ് വിവരങ്ങൾ ലഭിച്ചാൽ ലൈസൻസ് ഇല്ലെന്ന കുറ്റം ഒഴിവാകും. വാഹനത്തിൻ്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്.

Related Topics

Share this story