Times Kerala

 ആകാശ് തില്ല​​ങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

 
ആകാശ് തില്ല​​ങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്
 കണ്ണൂർ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ല​ങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന്​ മോട്ടോർ വാഹനവകുപ്പ്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വയനാട് എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒക്ക് നൽകിയ  റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ആകാശ് നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കഴിഞ്ഞ ദിവസം ആർ.ടി.ഒ കേസെടുത്തിരുന്നു. 45,500 രൂപ പിഴയും ചുമത്തിയിരുന്നു. എന്നാൽ ആകാശിനെതിരെ നടപടി ഒന്നും എടുത്തിട്ടില്ല. കണ്ണൂരിൽ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരിൽ ലൈസൻസ് ഇല്ലെന്നാണു കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ റിപ്പോർട്ട്. ആകാശ് തില്ല​ങ്കേരി റോഡ് നിയമങ്ങൾ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈകോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നുമാണു കോടതി വ്യക്തമാക്കിയത്.

Related Topics

Share this story