എയ്ഡഡ് സ്കൂൾ അധ്യാപക നിയമന വിധി: തുടർ നടപടികൾ വൈകാതെ സ്വീകരിക്കുമെന്നു മന്ത്രി
Tue, 14 Mar 2023

തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പരിശോധിച്ചുവരികയാണെന്നും നിയമനകാര്യത്തിൽ ഒരാഴ്ചക്കകം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. ഭിന്നശേഷി സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയാറാക്കി നിയമനം നടത്തുന്ന മുറയ്ക്ക് അർഹമായ നിയമനങ്ങൾ അംഗീകരിക്കും. ഇതിന് കൂടുതൽ സമയം വേണ്ട തിനാൽ ആവശ്യമായ സ്ഥലങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. 1996 ഫെബ്രുവരി മുതൽ ബാക്ക് ലോഗ് കണക്കാക്കി റോസ്റ്റർ തയാറാക്കി സമന്വയ പോർട്ടലിൽ രേഖപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷി സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകർ ഇല്ലാത്ത സാഹചര്യം നിലവിലില്ലെന്നും യോഗ്യരായ അധ്യാപകരുടെ സാന്നിധ്യം എല്ലാ സ്കൂളുകളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ഡോ. എൻ. ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.