
കണ്ണൂർ : എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യ വേട്ടയാടാപ്പടുന്നുവെന്നും അവർ നിരപരാധിയാണെന്നും പറഞ്ഞ് അഭിഭാഷകൻ വിശ്വൻ. നവീൻ ബാബുവിനെതിരെ ഇലക്ട്രോണിക് തെളിവുകളടക്കം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (ADM Naveen Babu's death case)
എ ഡി എം കുറ്റസമ്മതം നടത്തിയതായി കളക്ടറുടെ മൊഴി ഉണ്ടെന്നും, മറ്റു ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തി താൽപര്യവും രാഷ്ട്രീയ താൽപര്യവും ആണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, കുറ്റപത്രം ഹൈക്കോടതിയടക്കം പരിശോധിച്ചതാണെന്നും അത് നിലനിൽക്കില്ല എന്നും അറിയിച്ചു.
കുറ്റപത്രം റദ്ദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.