ആദിവാസി വയോധികൻ പൊള്ളലേറ്റ് മരിച്ചു
Nov 21, 2023, 20:59 IST

വയനാട്: വയനാട്ടിൽ ഷെഡ്ഡിന് തീ പിടിച്ച് ആദിവാസി വയോധികന് ദാരുണാന്ത്യം. വെള്ളൻ (80) ആണ് മരിച്ചത്. തരുവണ പാലിയാണയിൽ നിർമാണത്തിലിരിക്കുന്ന വീടിന് സമീപത്തെ ഷെഡ്ഡിന് തീപിടിച്ചാണ് വെള്ളൻ മരിച്ചത്.
ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ വെള്ളന്റെ ഭാര്യ തേയിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളനെ ഷെഡിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചില്ല. തീയണച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.