നടിയെ ആക്രമിച്ച കേസ്: നിർണായക വിധി നാളെ, ഉറ്റുനോക്കി കേരളം | Actress assault case

രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും.
Actress assault case, Crucial verdict tomorrow
Updated on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. നടിയെ ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയാണ്. (Actress assault case, Crucial verdict tomorrow)

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികൾ ഉൾപ്പെടെ പത്തുപേരാണ് കേസിൽ വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം കാരണം ക്വട്ടേഷൻ നൽകി എന്നതാണ് ദിലീപിനെതിരായ പ്രധാന കേസ്.

താൻ കേസിൽ കുടുക്കപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത് കെട്ടിച്ചമച്ച തെളിവുകളാണെന്നുമാണ് ദിലീപിന്റെ വാദം.

Related Stories

No stories found.
Times Kerala
timeskerala.com