Times Kerala

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്
 

 
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്ക് പറ്റി. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു നടൻ. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
 

Related Topics

Share this story