പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും
Updated: Nov 21, 2023, 17:13 IST

തലശ്ശേരി: കടയിലെത്തിയ പതിനേഴുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. കൈവേലിക്കല്‍ ചക്കരച്ചാല്‍ കണ്ടിയില്‍ ഹൗസില്‍ സി.കെ. സജുവിനെയാണ് തലശ്ശേരി പ്രത്യേക അതിവേഗ കോടതി ജഡ്ജി ടി.ടി. ജോര്‍ജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവികാണാമെന്നും ഉത്തരവിൽ പറയുന്നു.
2018 ജൂലൈ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാനൂർ പൂക്കോമിൽ ബാഗ് കടയിൽ ബാഗ് റിപ്പയർ ചെയ്യാൻ എത്തിയ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് സജുവിനെതിരെയുള്ള കേസ്. പാനൂര്‍ സബ് ഇന്‍സ്പെക്ടറായിരുന്ന കെ. സന്തോഷാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എം. ബാസുരി ഹാജരായി.
