ബൈക്ക് മോഷണക്കേസിലെ പ്രതി അറസ്റ്റില്‍
Sep 14, 2023, 20:21 IST

വഞ്ചിയൂര്‍: ബൈക്ക് മോഷണക്കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടകംപള്ളി വെട്ടുകാട് നിര്‍മല ഹോസ്പിറ്റലിനു സമീപം ടി.സി 33/17 തൈവിളാകം വീട്ടില്‍ സഞ്ചുവിനെയാണ് (28) പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് വഞ്ചിയൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ സെന്‍ട്രല്‍ ബാങ്കിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചത്.

സംഭവ ദിവസം രാത്രി വഞ്ചിയൂര്‍ ഭാഗത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കവര്‍ന്നെടുത്ത ബൈക്കുമായി പൊലീസ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഗിരിലാല്‍, എസ്.ഐ അനീഷ്കുമാര്‍, സി.പി.ഒ മാരായ ജോസ്, രാഗേഷ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.