നാദാപുരം : എൽപി സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 74 വർഷം കഠിനതടവും പിഴയും. ആയഞ്ചേരി തറോപ്പൊയിൽ സ്വദേശി കുനിയിൽ ബാലനെ (61) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോൾ രക്ഷാകർത്താവായി എത്തിയ ബാലികയുടെ ബന്ധുവായ പ്രതി പല ദിവസങ്ങളിലും കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.
കുട്ടി പീഡനവിവരം സ്കൂൾ അധ്യാപികയോട് പറഞ്ഞതോടെ സ്കൂൾ ഹെഡ്മിസ്ട്രസിന്റെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ പ്രതി 2024 ഫെബ്രുവരി ഒന്ന് മുതൽ ജയിലിലാണ്.