കാർ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ കേസിൽ പ്രതി പിടിയിൽ
Updated: Sep 14, 2023, 20:26 IST

തിരുവനന്തപുരം: വ്യാജചെക്ക് നൽകി കാർ കൈക്കലാക്കിയശേഷം മറിച്ചുവിറ്റ കേസിലെ പ്രതി പിടിയിൽ. സംഭവത്തിൽ ചൊവ്വര കോട്ടുകാൽ താന്നി കുഴുവിള മുരളിഭവനിൽ മുരളീധരനെ(50)യാണ് അറസ്റ്റു ചെയ്തത്. കാലടിയിൽ താമസിക്കുന്ന വ്യക്തിയുടെ കാറാണ് പ്രതി കൈക്കലാക്കി വ്യാജരേഖയുണ്ടാക്കി മറ്റൊരാൾക്ക് മറിച്ച് വിറ്റത്. ഇയാളുടെ പേരിൽ മുമ്പും ഇത്തരം കേസുകളുണ്ടെന്ന് ഫോർട്ട് പൊലീസ് പറഞ്ഞു.