Times Kerala

 യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയില്‍

 
യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയില്‍
ഓ​ച്ചി​റ: മു​ന്‍ വി​രോ​ധ​ത്താ​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. ഓ​ച്ചി​റ, വ​ലി​യ​കു​ള​ങ്ങ​ര മീ​നാ​ക്ഷി ഭ​വ​നി​ല്‍ അ​ജ​യ് (25) ആ​ണ് ഓ​ച്ചി​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കോ​ഴി​മു​ക്ക് പു​ന്ന​മൂ​ട്ടി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഇ​ര്‍ഫാ​നെ (24)യാ​ണ് പ്ര​തി​യും സം​ഘ​വും ആ​ക്ര​മി​ച്ച​ത്. സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട മ​റ്റു​ള്ള​വ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ജൂ​ണ്‍ നാ​ലി​നാ​യി​രു​ന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇ​ര്‍ഫാ​ന്‍റെ സു​ഹൃ​ത്ത് ന​സീ​റും പ്ര​തി​യാ​യ അ​ജ​യും ത​മ്മി​ല്‍ വ​ഴ​ക്ക് ഉ​ണ്ടാ​യ​പ്പോ​ള്‍ ഇ​ര്‍ഫാ​ന്‍ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. രാ​ത്രി 10.30ഓ​ടെ സു​ഹൃ​ത്തി​നൊ​പ്പം സ്കൂ​ട്ട​റി​ല്‍ വ​ന്ന ഇ​ര്‍ഫാ​നെ പ്ര​തി​യും സം​ഘ​വും ത​ട​ഞ്ഞു​നി​ര്‍ത്തി മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ര്‍ഫാ​ന്‍റെ ത​ല​യ്ക്കും ദേ​ഹ​ത്തും സാ​ര​മാ​യി പ​രി​ക്കേ​റ്റു.  

Related Topics

Share this story