തിരുവനന്തപുരം : കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ജോലിക്കിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണം.(Accident while working at an oil drilling facility in Kuwait, 2 Malayalis die tragically)
നിഷിൽ സദാനന്ദൻ (40, തൃശൂർ സ്വദേശി), സുനിൽ സോളമൻ (43, കൊല്ലം സ്വദേശി) എന്നിവരാണ് മരിച്ചത്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മരിച്ചവരുടെ മൃതദേഹങ്ങൾ ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.