നിയന്ത്രണംവിട്ട ലോറി വ​ര്‍​ക്​​ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം ; നിരവധി വാഹനങ്ങള്‍ തകര്‍ന്നു

accident,
വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം നിയന്ത്രണം വിട്ട  ലോ​റി വ​ര്‍​ക്​​ഷോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം . 20ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു. സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ക​ട​യി​ലേ​ക്കാ​ണ് ലോ​റി​യി​ടി​ച്ച്‌​ ക​യ​റി​ അപകടം ഉണ്ടായത് . ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന കൈ​ന​റ്റി​ക് സെന്‍റ​റി​ന് മു​ന്നി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ക​ഴി​ഞ്ഞ​തും അ​ല്ലാ​ത്ത​തു​മാ​യി നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളാ​ണ്​ ത​ക​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. 

Share this story