കളമശ്ശേരിയിലെ അപകടം ; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു | Train traffic restored

അപകടത്തെ തുടര്‍ന്ന് പല ട്രെയിനുകളും ഏറെ വൈകിയാണ് സ്റ്റേഷനുകളില്‍ എത്തിയത്.
train
Updated on

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ ഷ​ൺ​ഡിം​ഗി​നി‌​ടെ ച​ര​ക്ക് ട്രെ​യി​നി​ന്‍റെ എ​ന്‍​ജി​ന്‍ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. എ​ഫ്എ​സി​ടി​യി​ലെ ച​ര​ക്ക് കൊ​ണ്ടു​പോ​കു​ന്ന ട്രെ​യി​ന്‍റെ എ​ൻ​ജി​നാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച​ത്. അപകടത്തെ തുടര്‍ന്ന് പല ട്രെയിനുകളും ഏറെ വൈകിയാണ് സ്റ്റേഷനുകളില്‍ എത്തിയത്.

ഉച്ചയ്ക്ക് 2.30 ടെ കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിങ് ചെയ്യുന്നതിനിടയില്‍ റെയില്‍ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് പാളം തെറ്റിയത്. പിന്നാലെ തൃശൂരിലേക്കുള്ള റെയില്‍വേ ട്രാക്കില്‍ ഗതാഗതം നിലച്ചു. ഇതോടെ നാ​ലു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കി ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com