എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായില്ല; പുതുപ്പളളിക്ക് ശേഷം മതിയെന്ന് പാര്‍ട്ടി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി.മൊയ്തീൻ ഇഡിക്ക് മുന്നിൽ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായൽ മതിയെന്ന പാർട്ടി നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിന്നത്. രാവിലെ വീട്ടിൽ നിന്ന് തിരിച്ച മൊയ്തീൻ നിയമസഭ കമ്മറ്റിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി. ഇ.ഡി നോട്ടീസ് നൽകി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെയിരിക്കുന്നത്. ബാങ്ക് മുൻ മാനേജർ ബിജു കരീമും ബെനാമി ഇടപാടിൽ സംശയിക്കുന്ന പി.സതീഷ് കുമാറും ഇഡിക്ക് മുന്നിൽ ഹാജരായി. കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്തു വിട്ടയച്ചതിന് ശേഷമാണ് ഇരുവരെയും വീണ്ടും വിളിപ്പിച്ചത്

രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്; സർവീസ് മംഗലാപുരം- കോട്ടയം റൂട്ടിൽ
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിലാണ് സർവീസ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം വന്ദേ ഭാരത് കേരളത്തിലെത്തും. ഇതുവേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കും. നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കെന്നും അധികൃതർ വ്യക്തമാക്കി.
ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യം വന്ന അവകാശവാദം. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയിൽവേക്ക് കൈമാറാനുള്ള തീരുമാനം പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വെള്ളിയാഴ്ത രാത്രി എട്ടേമുക്കാലിന് റേക്ക് പുറപ്പെട്ടപ്പോൾ ലക്ഷ്യം മംഗലാപുരം എന്നായിയിരുന്നു പ്രചാരണം. ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കിയെങ്കിലും ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം വരാത്തതിനാലാണ് ട്രെയിൻ നീങ്ങാത്തതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചത്.