Times Kerala

 അ​ഭി​ഭാ​ഷ​ക​നെ അ​സ​ഭ്യം പ​റ​ഞ്ഞു; സാ​ക്ഷി പ​റ​യാ​നെ​ത്തി​യ​ ആ​ളെ അ​ഭി​ഭാ​ഷ​ക​ർ മ​ർ​ദി​ച്ചു

 
അ​ഭി​ഭാ​ഷ​ക​നെ അ​സ​ഭ്യം പ​റ​ഞ്ഞു; സാ​ക്ഷി പ​റ​യാ​നെ​ത്തി​യ​ ആ​ളെ അ​ഭി​ഭാ​ഷ​ക​ർ മ​ർ​ദി​ച്ചു
 

പാ​ല​ക്കാ​ട്: കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​യാ​നെ​ത്തി​യ​ ആ​ളെ അ​ഭി​ഭാ​ഷ​ക​ർ ത​ല്ലി. തൃ​ശൂ​ർ സ്വ​ദേ​ശി അ​നീ​ഷ് കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.  പാ​ല​ക്കാ​ട് ജി​ല്ലാ​കോ​ട​തി​യി​ലാ​ണ് സം​ഭ​വം നടന്നത്.

 കു​ടും​ബ വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഒ​ന്നാം സാ​ക്ഷി​യാ​യി എ​ത്തി​യതാ​ണ് അ​നീ​ഷ് കു​മാർ. കേ​സി​ലെ അ​ഭി​ഭാ​ഷ​ക​രെ അ​നീ​ഷ് അ​സ​ഭ്യം പ​റ​ഞ്ഞ​താ​ണ് മ൪​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നും ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.എന്നാൽ, മ​ർ​ദ​ന​മേ​റ്റ അ​നീ​ഷി​ന് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടില്ല 

Related Topics

Share this story