സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു; സച്ചിന്‍ ദേവിനെതിരെ പരാതി നല്‍കി കെ.കെ രമ

 സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നു; സച്ചിന്‍ ദേവിനെതിരെ പരാതി നല്‍കി കെ.കെ രമ
തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് സ​ചി​ൻ​ദേ​വ് എം​എ​ൽ​എ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി കെ.​കെ.​ര​മ എം​എ​ൽ​എ. നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ ര​മ​യു​ടെ പ​രി​ക്ക് വ്യാ​ജ​മാ​ണെ​ന്ന് സ​ച്ചി​ൻ​ദേ​വ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​ത​മാ​ണ് പ​രാ​തി.  നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​ക്കും സൈ​ബ​ർ സെ​ല്ലി​നു​മാ​ണ് കെ.​കെ.​ര​മ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​നി​ക്ക് എ​ന്താ​ണ് പ​റ്റി​യ​ത് എ​ന്ന് നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​തെ സ​ച്ചി​ൻ​ദേ​വ് അ​പ​വാ​ദ പ്ര​ചാ​ര​ണം നടത്തുകയാണെന്നും വി​വി​ധ ഫോ​ട്ടോ​ക​ൾ ചേ​ർ​ത്ത് ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെന്നും ര​മ  മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ അ​ണി​ക​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് എം​എ​ൽ​എ​ ത​രം​താ​ണെ​ന്നും ര​മ കൂട്ടിച്ചേർത്തു.

Share this story