Times Kerala

അച്ചു ഉമ്മനെതിരായ അധിക്ഷേപം കേസ്: പ്രതി നന്ദകുമാറിന്റെ ഫോൺ കസ്റ്റഡിയിലടുത്തു
 

 
ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും; മുഴുവൻ സമയപ്രചാരണത്തിന് ഉണ്ടാവുമെന്ന് അച്ചു ഉമ്മൻ

തിരുവനന്തപുരം:അച്ചു ഉമ്മനെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ പൊലീസ് പ്രതി നന്ദകുമാറിനെതിന്റെ ഫോൺ കസ്റ്റഡിയിലടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നന്ദകുമാർ ആദ്യം ഹാജരാക്കിയത് താന്റെ ഫെയ്സ് ബുക്ക് അക്കൌണ്ട് ഉപയോഗിച്ചിരുന്ന ഫോൺ ആയിരുന്നില്ല. അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് കാര്യമായി നടപടികൾ എടുക്കുന്നില്ല എന്ന ആക്ഷേപങ്ങൾക്കിടെയാണ് പൊലീസ് പ്രതി നന്ദകുമാറിനെ ചോദ്യം ചെയ്തത്.

അച്ചു ഉമ്മൻ നൽകിയ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിന്റെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ ക്ഷമ ചോദിച്ച നന്ദകുമാർ ഫെയ്സ് ബുക്ക് തന്റെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു.
 

Related Topics

Share this story