Times Kerala

 അഭയ കിരണം പദ്ധതി: ധനസഹായത്തിന് അപേക്ഷിക്കാം

 
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി
 അശരണരായ വിധവകൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവർക്ക് അപേക്ഷിക്കാം. സംരക്ഷിക്കപ്പെടുന്ന വനിതയ്ക്ക് പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരാകണം. വിധവകളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാകണം. അപേക്ഷ ഡിസംബർ 15 നുള്ളിൽ www.schemes.wcd.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2361500, 2994140.

Related Topics

Share this story