ആധാര്‍ കാര്‍ഡുകള്‍ പുതുക്കണം
Sep 14, 2023, 23:50 IST

പത്തുവര്‍ഷം മുമ്പ് എടുത്തിട്ടുള്ള ആധാര്‍ കാര്‍ഡുകള്‍ ജില്ലയിലെ അക്ഷയ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ പുതുക്കാം. ഗുണഭോക്താക്കള്‍ നിലവിലെ ആധാറിലെ പേര് വിശദാംശങ്ങള്‍ തെളിയിക്കുന്ന ഫോട്ടോയുള്ള രേഖയും, വിലാസം തെളിയിക്കുന്ന രേഖയുമായി ആധാര്‍ എന്റോാള്‍ കേന്ദ്രങ്ങളെ സമീപിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസ് ഫോണ്‍: 04936 206 267.