വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരൻ മരിച്ചു
Sep 11, 2023, 21:07 IST

താനൂർ: താനൂരിൽ വീട്ടുമുറ്റത്തെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. കാരാട് മുനമ്പത്ത് പഴയ വിളപ്പിൽ ഫസലുവിന്റെ മകൻ ഫർഷിൻ ഇശൽ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ബലക്ഷയം സംഭവിച്ച മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷെറീജ ഹഫ്സിയാണ് മാതാവ്.
