Times Kerala

 പുനർഗേഹം പദ്ധതി പഠിക്കാൻ ഉന്നത പരിസ്ഥിതി പ്രവർത്തക സംഘമെത്തി

 
 പുനർഗേഹം പദ്ധതി പഠിക്കാൻ ഉന്നത പരിസ്ഥിതി പ്രവർത്തക സംഘമെത്തി
 

കയ്പമംഗലം മണ്ഡലത്തിലെ പുനർഗേഹം പദ്ധതി പഠിക്കാൻ ഉന്നത പരിസ്ഥിതി പ്രവർത്തക സംഘമെത്തി. സെപ്റ്റംബർ 15 മുതൽ സെപ്റ്റംബർ 17 വരെ തൃശൂർ കിലയിൽ സംഘടിപ്പിച്ച യുവ പരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനമായ "LCOY2023 " ന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ യുവ പരിസ്ഥിതി പ്രവർത്തകരാണ് പുനർഗേഹം പദ്ധതി വഴി നിർമ്മിച്ച വീടുകൾ സന്ദർശിച്ചത്.

തദ്ദേശീയമായുള്ള പരിസ്ഥിതി പ്രശ്നങ്ങൾ, തീരദേശത്ത് കൊണ്ടുവരേണ്ട മാറ്റങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുകയാണ് "എൽ കൊയ് 2023 (LCOY 2023 ) " സമ്മേളന ലക്ഷ്യം. കിലയും, ബ്രിങ് ബാക് ഗ്രീൻ, ഇന്ത്യൻ യൂത്ത് ക്ലൈമറ്റ് നെറ്റ്വർക്ക്, യൂനിസെഫ്, പർപ്പസ്, എന്നിവർ ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ഈ വർഷം കേരളത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന പദ്ധതികൾ മനസ്സിലാകാനാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി 130ൽ പരം പ്രതിനിധികൾ തൃശൂർ കിലയിൽ എത്തിയത്. ഇതിൽ 65ൽ അധികം യുവ പരിസ്ഥിതി പ്രവർത്തകരാണ് കയ്പമംഗലം മണ്ഡലത്തിലെ പുനർഗേഹം പദ്ധതിയെ പഠിക്കാനായി എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം എന്നീ ഗ്രാമ പഞ്ചായത്തിലെ തീരപ്രദേശം സന്ദർശിച്ചത്.

പഠനത്തിന്റെ ഭാഗമായി പി വെമ്പല്ലൂർ എം ഇ എസ് അസ്മാബി കോളജിൽ നടന്ന പ്രൊജക്ട് വിശദീകരണ ക്ലാസ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ബ്രിങ് ബാക് ഗ്രീൻ പ്രോജക്ട് ഹെഡ് അനഘ് അധ്യക്ഷനായ ചടങ്ങിൽ ഫിഷറീസ് അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ ലീന തോമസ്, എം ഇ എസ് അസ്മാബി കോളേജ് അധ്യാപകൻ ഡോ. അമിതാബ് ബച്ചൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിതൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ സന്തോഷ് കോരു ചാലിൽ,സജിത പ്രദീപ്, വാർഡ് മെമ്പർമാരായ കെ എം അയ്യൂബ്, സുമി ഷാജി, അൻസിൽ, സഹറാബി ഉമ്മർ,കെ കെ മോഹനൻ, ബിന്ദു രാധാകൃഷ്ണൻ, ഷാഹിന ജലീൽ, ജയ സുനിൽ രാജ്, LCOY2023"ന്റെ (എൽ കൊയ് 2023 )ലീഡ് ഓർഗനൈസർ സൃഷിടി, പ്രിൻസിപ്പൽ ഡോ.ബിജു,കോളേജ് സെക്രട്ടറി നവാസ് കാട്ടകത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story